EDAPPAL

വൈദ്യുതിയെത്തി:എടപ്പാൾ മേൽപാലത്തിനടിയിൽ ശൗചാലയ നിർമ്മാണം പുനരാരംഭിച്ചു

എടപ്പാൾ:മേൽപാലത്തിനടിയിലെ ശൗചാലയ നിർമ്മാണത്തിന്റെ പ്രവർത്തികൾ പുനരാരംഭിച്ചു.വൈദ്യുതി ഇല്ലാത്തത് മൂലം തടസ്സപ്പെട്ട നിർമാണ പ്രവൃത്തിയാണ് കഴിഞ്ഞ ദിവസം വൈദ്യുതി കണക്ഷൻ ലഭിച്ചതോടെ പുനരാരംഭിച്ചത്.പെയിന്റിംഗ് ജോലികളാണ് നടന്നുവരുന്നത്.പാലത്തിൽ നിന്ന് വെള്ളം ഒഴുകി വരുന്നത് ശൗചാലയത്തിന് ചോർച്ചയ്ക്ക് കാരണമായിരുന്നു.പൈപ്പുകൾ സ്ഥാപിച്ച് ജലം പുറത്തേക്ക് ഒഴുക്കി അതിനും പരിഹാരം കണ്ട് കഴിഞ്ഞു. നിർമ്മാണ പ്രവർത്തികൾ പൂർത്തിയാകുന്നതോടുകൂടി തന്നെ ശുചി മുറികൾ തുറന്നു കൊടുക്കുമെന്നാണ് സൂചന

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button