PONNANI

ചമ്രവട്ടം ജങ്ഷനിൽ ബസ് സ്റ്റാന്റും മത്സ്യ മാംസ മാർക്കറ്റും ടൗൺഹാളും നിർമിക്കും

പൊന്നാനി : ചമ്രവട്ടം ജങ്ഷനിൽ ബസ് സ്റ്റാൻഡിനുപുറമേ മത്സ്യ-മാംസ മാർക്കറ്റും ടൗൺഹാളും നിർമിക്കും. പൊതു-സ്വകാര്യ പങ്കാളിത്തതോടെ നിർമാണം നടത്തുകയാണു ലക്ഷ്യം.

നഗരസഭയുടെ ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് ചമ്രവട്ടം ജങ്ഷനിൽ പുതിയ ബസ്സ്റ്റാൻഡ്, ഒരുകോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. പള്ളപ്രം റോഡിലാണ് സ്റ്റാൻഡ് യാഥാർഥ്യമാക്കാൻ ഉദ്ദേശിക്കുന്നത്. ഈ ഭാഗത്ത് സർക്കാർ ഭൂമി ലഭ്യമല്ലാത്തതിനാൽ സ്വകാര്യവ്യക്തികളിൽനിന്ന് ഭൂമി ഏറ്റെടുക്കും. പദ്ധതി ഏറ്റെടുത്തു നടത്തുന്നതിന് നഗരസഭ താത്പര്യപത്രം ക്ഷണിച്ചു. മൂന്നേക്കറോ അതിൽ കൂടുതലോ ഉള്ള ഭൂവുടമകളിൽനിന്നാണ് താത്പര്യപത്രം ക്ഷണിച്ചത്.

കഴിഞ്ഞമാസം ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. ബസ്സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ്, ആധുനികരൂപത്തിൽ പ്രവർത്തിക്കുന്ന മത്സ്യ-മാംസ മാർക്കറ്റ്, ടൗൺഹാൾ എന്നിവയാണ് യാഥാർഥ്യമാക്കുക. താത്പര്യപത്രത്തിനൊപ്പം വിശദ പദ്ധതിരേഖകൂടി (ഡി.പി.ആർ.) സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിരേഖയും താത്പര്യപത്രവും 30 ന് വൈകീട്ട് മൂന്നിന് മുൻപായി സെക്രട്ടറിക്ക് സമർപ്പിക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button