CHANGARAMKULAM
ആലംകോട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് യുഡിഎഫ് പിടിച്ചടക്കി
ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ശശി പുക്കേപ്പുറത്തിന്
മിന്നും വിജയം.ആലംങ്കോട് പഞ്ചായത്ത് പ്രസിഡണ്ടും ഏഴാം വാർഡ്
മെമ്പറുമായിരുന്ന എ.പി പുരുഷോത്തമന്റെ
നിര്യാണത്തെ തുടർന്ന് ഏഴാം വാർഡിൽ നടന്ന
ഉപതിരഞ്ഞെടുപ്പിലാണ് യുഡിഎഫ് വിജയം കരസ്ഥമാക്കിയിരിക്കുന്നത് . യുഡിഎഫ്
സ്ഥാനാർത്ഥി ശശി പുക്കേപ്പുറം എൽഡിഎഫ് സ്ഥാനാർത്തി കെ സി ജയന്തിയെ 215 വോട്ടിന് ആണ് പരാജയപ്പെടുത്തിയത്. വാർഡ് രൂപീകൃതമായ അന്ന് മുതൽ സി പി എം മാത്രം ജയിച്ച ആലംങ്കോട് ഗ്രാമ പഞ്ചായത്തിലെ ഉദിനുപറമ്പ് വാർഡ് 215 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇപ്പോൾ
യു ഡി എഫ് പിടിച്ചെടുത്തത്.
