PONNANI

സ്കൂൾ ടർഫൊരുക്കുന്നു; നാളത്തെ താരങ്ങൾക്കായി

പൊന്നാനി : ഫുട്ബോളിനെ പ്രണയിക്കുന്ന മലപ്പുറത്തിന്റെ മണ്ണിൽ വിദ്യാർഥികൾക്ക് സൗജന്യ പരിശീലനത്തിന്
സൗകര്യമൊരുക്കുകയാണ് പൊന്നാനിയിലെ ഈശ്വരമംഗലം ന്യൂ യു.പി. സ്കൂൾ.

കാൽപ്പന്തിനുള്ളിലെ കാറ്റ് മലപ്പുറത്തിന്റെ ജീവവായുവാണെന്ന തിരിച്ചറിവിൽനിന്ന് ഉടലെടുത്തതാണ് സ്കൂളിലെ ഫുട്ബോൾ അക്കാദമി. അഞ്ച് മുതൽ 11

വയസുവരെയുള്ളവർക്ക്

സൗജന്യമായി ഫുട്ബോൾ പരിശീലിപ്പിക്കാൻ ടർഫ് ഒരുക്കുകയാണ് സ്കൂൾ അധികൃതർ.

സ്വന്തമായി ഫുട്ബോൾ ടർഫ്

ഒരുക്കുന്ന കേരളത്തിലെ ആദ്യ എയ്ഡഡ് യു.പി. സ്കൂളാണ് ഇതെന്ന് സ്കൂൾ അധികൃതർ പറയുന്നു. ഫുട്ബോളിനോടുള്ള മലപ്പുറത്തിന്റെ അടങ്ങാത്ത ആവേശം കണ്ടാണ് വളർന്നുവരുന്ന കുട്ടികൾക്ക് മികച്ച പരിശീലനത്തിന്

അവസരമൊരുക്കാൻ തീരുമാനിച്ചതെന്ന് സ്കൂൾ മാനേജർ വത്സൻ മഠത്തിൽ പറഞ്ഞു.

മാസങ്ങൾക്കുമുൻപാണ് പുതിയ മാനേജ്മെന്റ് സ്കൂൾ ഏറ്റെടുത്തത്. സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ വർധിപ്പിക്കുന്നതിനോടൊപ്പം കായിക

രംഗത്തും അവരെ

പ്രഗത്ഭരാക്കേണ്ടതുണ്ടെന്ന്

അധികൃതർ തീരുമാനിക്കുകയായിരുന്നു. പുതിയ കെട്ടിടങ്ങൾ

നിർമിക്കുന്നതിനോടൊപ്പം ഫുട്ബോൾ ടർഫ് കൂടി പണികഴിപ്പിക്കാൻ നടപടിസ്വീകരിച്ചു. ഫുട്ബോളിനോടുള്ള മലപ്പുറത്തിന്റെ അഭിനിവേശം കണക്കിലെടുത്ത് ഫുട്ബാൾ അക്കാദമിക്ക് രൂപം നൽകി. കെ.ജി. മുതൽ ഏഴാം ക്ലാസ് വരെയുള്ളവർക്ക് ഫുട്ബോളിൽ മികച്ച പരിശീലനം നൽകി ഭാവിയിലെ സന്തോഷ് ട്രോഫി താരങ്ങളെ വളർത്തിയെടുക്കുകയാണ് സ്കൂളിന്റെ ലക്ഷ്യം.

സ്കൂളിലെ ടർഫിന്റെ നിർമാണം
പുരോഗമിക്കുകയാണ്. ഈമാസം ഉദ്ഘാടനംചെയ്യാനാണ്

ഉദ്ദേശിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള ഫുട്ബാൾ താരങ്ങളെ പരിശീലിപ്പിച്ച മികച്ച പരിശീലകരാണ് സ്കൂളിലെത്തുന്ന കുട്ടികളെ പരിശീലിപ്പിക്കുക. ഏഴാം ക്ലാസിൽനിന്ന് മറ്റ് സ്കൂളിലേക്ക് പോയാലും തുടർന്നും അവർക്ക് സ്കൂളിലെ ഫുട്ബോൾ അക്കാദമി പരിശീലനം നൽകുമെന്ന് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button