EDAPPAL
എടപ്പാള്‍ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ എൽ ഡി എഫ് പ്രതിഷേധ ധർണ നടത്തി
എടപ്പാൾ: കേന്ദ്ര അവഗണനയിലും പെട്രോള്‍ – ഡീസല്‍ ഉല്‍പ്പന്നങ്ങളുടെ ദിവസേനയുള്ള വിലവര്‍ദ്ധനയിലും പാചകവാതകത്തിന്റെ വിലവര്‍ദ്ധനയിലും പ്രതിഷേധച്ച് എടപ്പാള്‍ ഹെഡ് പോസ്റ്റ് ഓഫിസില്‍ മുന്നില്‍ എൽഡിഎഫ് ധർണ നടത്തി. എടപ്പാൾ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധര്‍ണ്ണ സിപിഐഎം ജില്ലാകമ്മറ്റിയംഗം എം എം നാരായണന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ തവനൂർ മണ്ഡലം സെക്രട്ടറി കെ എൻ ഉദയൻ അധ്യക്ഷത വഹിച്ചു.
സിപിഎം എടപ്പാൾ ഏരിയ സെക്രട്ടറി, ടി സത്യന്‍, സി രാമകൃഷണന്‍, ബാബു മംഗലം തുടങ്ങിയവർ സംസാരിച്ചു.