EDAPPAL
കുണ്ടയാർ പാലം പണി ഇഴഞ്ഞു നീങ്ങുന്നു: പ്രതിഷേധ സമരവുമായി നാട്ടുകാർ
എടപ്പാൾ: കുണ്ടയാർ പാലം പുനർ നിർമാണം ഇഴഞ്ഞ് നീങ്ങുന്നതായി ആരോപിച്ച് നാട്ടുകാർ പ്രതിഷേധ പ്രാർത്ഥനാ സമരം നടത്തി. ബാലൻ കണ്ണത്തിന്റെയും കുഞ്ഞു പ്രഭാകരന്റെയും നേതൃത്വത്തിലായിരുന്നു
പ്രതിഷേധ സമരം. താൽക്കാലികമായി സമാന്തരപാത നിർമ്മിക്കണമെന്നും പാലത്തിന്റെ പുനർനിർമ്മാണം വേഗത്തിലാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. എടപ്പാളിനെയും തവനൂരിനേയും ബന്ധിപ്പിക്കുന്ന കുണ്ടയാർ പാലം പൊളിച്ചതോടെ കാലടി, മാങ്ങാട്ടൂർ പ്രദേശത്തുകാരാണ് ദുരിതത്തിലായത്.