EDAPPALLocal news

റെക്കോർഡ് നേട്ടവുമായി എടപ്പാൾ സ്വദേശി ദേവാനന്ദ് തേറയിൽ

എടപ്പാൾ: പ്രശസ്ത വ്യക്തികളുടെ സ്റ്റെൻസിൽ ചിത്രങ്ങൾ ഏറ്റവും കൂടുതൽ വരച്ച് മുൻ റെക്കോർഡ് തകർത്ത് ഇന്റർ നാഷണൽ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി ദേവാനന്ദ് തേറയിൽ. മൂന്ന് മണിക്കൂറിനുള്ളിലാണ് ദേവാനന്ദ് ഇത്രയും ചിത്രങ്ങൾ വരച്ച് തീർത്തത്.
മുൻ റെക്കോർഡായ 46 ചിത്രങ്ങൾക്കു പകരം 60 ചിത്രങ്ങൾ വരച്ചാണ് റെക്കോർഡിന് അർഹനായത്.സ്വാമി വിവേകാനന്ദൻ കൂടാതെ രാഷ്ട്രപിതാവ് ഗാന്ധിജിയും, സുഭാഷ് ചന്ദ്ര ബോസും തുടങ്ങി ഇന്ത്യയിലെ പല ഭരണാധികാരികളും കൂടാതെ സിനിമയിലെ നടൻമാരായ മോഹൻലാലും മമ്മൂട്ടിയും ,സ്പോർട്സ് രംഗത്തെ സച്ചിനും, ഗായകരായ എസ് പി.ബാലസുബ്രഹുണ്യൻ, കൂടാതെ ചാർളി ചാപ്ലിൻ, ഒബാമ വരെയുണ്ട് ഈ വരയിൽ.

എടപ്പാളിൽ താമസിക്കുന്ന മുൻ പോലീസ് ഉദ്യോഗസ്ഥൻ ധർമപാലന്റെയും ഗവർമെൻ്റ് യു.പി.സ്കൂൾ അദ്ധ്യാപിക ശാന്തകുമാരി യുടെയും മകനും മെക്കാനിക്കൽ എഞ്ചിനീയറുമാണ് ദേവാനന്ദ്. സഹോദരി ദീപ്തി ഭർത്താവ് റെജിനൊപ്പം വിദേശത്താണ് താ മസം.

റിപ്പോർട്ട്
കണ്ണൻ പന്താവൂർ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button