EDAPPALLocal news

പൂക്കരത്തറ അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

എടപ്പാൾ: എടപ്പാൾ പൂക്കരത്തറ അംഗൻവാടി കെട്ടിടം തവനൂർ എം എൽ എ. കെ. ടി ജലീൽ ഉദ്ഘാടനം ചെയ്തു. നഷ്ണൽ റർബ്ബൻ മിഷനിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ച് പൂക്കരത്തറ 16 ആം വാർഡിൽ പുതിയതായി നിർമിച്ച അംഗൻവാടി എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ സി വി സുബൈദ ടീച്ചറുടെ അധ്യക്ഷതയിൽ തവനൂർ എം എൽ എ. കെ. ടി ജലീൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ആഷിഫ് പൂക്കരത്തറ സ്വാഗതം പറഞ്ഞു. ഐ സി ഡി എസ് സൂപ്പർവൈസർ മഞ്ജു, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ രാമ കൃഷ്ണൻ,ബ്ലോക്ക്‌ വൈസ് പ്രസിഡണ്ട്‌ ആർ ഗായത്രി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പ്രഭാകരൻ, ക്ഷമ റഫീഖ്, എ ദിനേശൻ, ഷീന മൈലാഞ്ചി പറമ്പിൽ, ബി ഡി ഒ രാജീവ്‌, സി ഡി പി ഒ രമ, ബുഷറ ജലീൽ, vp കുഞ്ഞു മൊയ്‌ദീൻ, മണികണ്ഠദാസ്, ഹാരിസ് തൊഴുതിങ്കൾ, മൂകുന്തൻ കാട്ടിനാട്ടിൽ, ലിസ, എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button