CHANGARAMKULAM
ഓട്ടോ-ടാക്സി ഡ്രൈവേഴ്സ് സാന്ത്വനം കൂട്ടായ്മ ചങ്ങരംകുളത്തെ ബസ് സ്റ്റോപ്പും പരിസരവും വൃത്തിയാക്കി
ചങ്ങരംകുളം:ഓട്ടോ-ടാക്സി ഡ്രൈവേഴ്സ് സാന്ത്വനം കൂട്ടായ്മ ചങ്ങരംകുളത്തെ ബസ് സ്റ്റോപ്പും പരിസരവും വൃത്തിയാക്കി.കോവിഡ് നിയന്ത്രങ്ങളും ലോക്ക്ഡൗണും വന്നതോടെ പൊടിപടലങ്ങളും മാലിന്യവും നിറഞ്ഞ് വൃത്തിഹീനമായ അവസ്ഥയിലായിരുന്ന ഹൈവെ ജംഗ്ഷനിലെ ബസ്സ്റ്റോപ്പും പരിസരവുമാണ് പ്രവർത്തകൾ ശുചീകരിച്ചത്.സാന്ത്വനം കൂട്ടായ്മ രക്ഷാധികാരി ഹംസ മാട്ടം നേതൃത്വം നൽകി, സൈനു അഷ്റഫ് ആലംകോട്, ഷാജി, ചന്ദ്രൻ അംഗങ്ങളായ നൗഷാദ് ആസിഫ്,ഉണ്ണികൃഷ്ണൻ കളരിക്കൽ അഷ്റഫ് എന്നിവരും ശുചീകരണത്തിൽ പങ്കെടുത്തു.