EDAPPAL

മാങ്ങാട്ടൂർ സ്വലാത്ത് വാർഷികം മാർച്ച് 6 ന്

മാങ്ങാട്ടൂർ സ്വലാത്ത് വാർഷികവും ഹിഫ് ളുൽ ഖുർആൻ കോളേജ് സനദ് ദാനവും മാർച്ച് 6 ന് വിപുലമായ രീതിയിൽ നടക്കും. ഉസ്താദ് നവാസ് മന്നാനി മുഖ്യ പ്രഭാഷണം നടത്തുന്ന വേദിയിൽ സയ്യിദ് സഫ്വാൻ തങ്ങൾ അൽ ബുഖാരി എഴിമാല ദുആക്ക് നേതൃത്വം നൽകും. സയ്യിദ് KKS ആറ്റകോയ തങ്ങൾ നരിപ്പറമ്പ്, സയ്യിദ് അൻവർ തങ്ങൾ, ബാ അലവി കോട്ടക്കുന്ന്, കാസിം ഫൈസി പൊത്തന്നൂർ, സലിം കാമിൽ സഖാഫി, ഉസ്മാൻ സഖാഫി മൂവാറ്റുപുഴ, അൽ ഹാഫിള് മുഹമ്മദ് ഷാമിൽ ദാരിമി തുടങ്ങിയ സാദാത്തുകളും പണ്ഡിതന്മാരും പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി മുഹമ്മദ്കുട്ടി മൗലവി, മുഹമ്മദലി മാങ്ങാട്ടൂർ, റസാഖ് മാങ്ങാട്ടൂർ, അബ്ദുപ്പ, കുഞ്ഞുട്ടി, സുധീറ അലിക്കുട്ടി, നൗഷാദ് എ, മുഹമ്മദ് സി.പി, ലത്തീഫ് നെഹൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വാഗതസംഘം രൂപീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button