ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കാൻ ഐഡിയൽ കോളേജ് വിദ്യാർത്ഥികൾ
തവനൂർ: പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിൽ സർക്കാർ വക ഓറഞ്ച് ഫാമിലെ 521 ഏക്കർ ഭൂ മിയിലെ ജൈവവൈവിധ്യ രജി സ്റ്റർ തയ്യാറാക്കുന്നു.
നെല്ലിയാമ്പതിയിൽ ആദ്യമായാണ് ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്നത്.
കടകശ്ശേരി ഐഡിയൽ കോളജ് സോഷ്യൽ വർക്ക് വിഭാഗത്തിൻ്റെ സഹകരണത്തോടെ തയ്യാറാക്കുന്ന റജിസ്റ്ററിൽ
വിവിധ വൃക്ഷങ്ങളെയാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തുക.
നെല്ലിയാമ്പതി ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാം, നെന്മാറ സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേർണിങ് തുടങ്ങിയ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ഫാം സൂപ്രണ്ട് നന്ദകുമാർ, കൃഷി ഓഫീസർ വരുൺ, സി.എൽ.എസ്.എൽ.
ഡയറക്ടർ അശോകൻ നെന്മാറ എന്നിവരുടെ നേതൃത്വത്തിൽ വിവരശേഖരണം, വൃക്ഷങ്ങളുടെ ശാസ്ത്ര നാമം, സസ്യ കുടുംബം, പ്രാദേശിക നാമം എന്നിവ കൂടാതെ
ഇവസ്ഥിതി ചെയ്യുന്ന രേഖാംശം, അക്ഷാംശം, എന്നിവയും ശേഖരിക്കും.വൃക്ഷങ്ങളെ തിരിച്ചറിയുന്നതിന് വനം വകുപ്പിന്റെ സഹകരണ വും ഉറപ്പുവരുത്തിയിട്ടുണ്ട്.
സോഷ്യൽ വർക്ക് വിഭാഗം എ ച്ച്.ഒ.ഡി. അബ്ദുൾ ഫത്താഹ്, അധ്യാപകരായ നൂർജഹാൻ, ഷഹല, അനിത കൃഷ്ണമൂർ സംബന്ധിച്ചു.