PONNANI

ഇന്ത്യൻ ടെന്നീസ് ക്രിക്കറ്റ് ടീമിന്റെ ഫിറ്റ്നസ് കോച്ചായി പൊന്നാനിക്കാരൻ

പൊന്നാനി :നേപ്പാളിൽ വെച്ചു നടക്കുന്ന ഒന്നാമത് സൗത്ത് ഏഷ്യൻ ടെന്നീസ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന്റെ ഫിറ്റ്നസ് കോച്ചായി പൊന്നാനി സ്വദേശി സഹീറിനെ തിരഞ്ഞെടുത്തു. ടെന്നീസ് ക്രിക്കറ്റ് താരങ്ങളുടെ കായിക ക്ഷമത പരിശീലനത്തിന് നേതൃത്വം നൽകാനാണ് പൊന്നാനി എരിക്കാം പാടം സ്വദേശി മുഹമ്മദ് സഹീറിന് ചുമതല കൈവന്നത്. കേരള ടീമിന്റെയും, ഇന്ത്യൻ ടീമിന്റെയും ക്യാപ്റ്റനായ പൊന്നാനി സ്വദേശി ജസ്മിൻ പിന്തുണയാണ് ഫിറ്റ്നസ് കോച്ചായി തിളങ്ങാൻ സഹീറിന് പ്രചോദനമായത്. പണിക്കവീട്ടിൽ മുഹമ്മദിന്റെയും, സഫയുടെയും മകനാണ് സഹീർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button