EDAPPALLocal news

എം.എല്‍.എയായി എത്താന്‍ സാധിച്ചാല്‍ മുമ്പ് നടത്തിയിരുന്നതില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും; ഫിറോസ് കുന്നംപറമ്പിൽ

എടപ്പാൾ: തവനൂരിൽ ജലീലിനെ നേരിടാൻ ആര് എന്ന ചോദ്യത്തിന് ഫിറോസ് കുന്നംപറമ്പിൽ എന്ന ചാരിറ്റി പ്രവർത്തകനിലൂടെ കോൺഗ്രസ് ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. വെട്ടിയും തിരുത്തിയും മാറിമറിഞ്ഞ പട്ടികയിൽ ഏറ്റവുമൊടുവിലാണ് യൂത്ത് കോൺഗ്രസിന്റെ കടുത്ത എതിർപ്പുകളെ മറികടന്ന് ഫിറോസ് തവനൂരിൽ പോരിനിറങ്ങുന്നത്. രണ്ടു തവണ തുടർച്ചയായി കെടി ജലീൽ മത്സരിച്ചു ജയിച്ച മണ്ഡലത്തിൽ ഫിറോസ് വെല്ലുവിളി ഉയർത്തുമോ എന്നാണ് രാഷ്ട്രീയ കേരളം കൗതുകത്തോടെ വീക്ഷിക്കുന്നത്.

തവനൂരിൽ അനശ്ചിതത്വങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിരാമം ഇട്ടുകൊണ്ടാണ് ഒടുവില്‍ സ്ഥാനാര്‍ഥിയായി ഫിറോസ് കുന്നംപറമ്പില്‍ എത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പ്രഖ്യാപിക്കാന്‍ ബാക്കിവെച്ച ഏഴ് സീറ്റുകളിൽ ആറിടത്തേയ്ക്കുള്ള സ്ഥാനാർഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചപ്പോഴാണ് ഫിറോസിനെ കുന്നംപറമ്പിലിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സന്നദ്ധ പ്രവര്‍ത്തന രംഗത്ത് സജീവമായ ഫിറോസ് കുന്നംപറമ്പില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ആ ഘടകം തന്നെയാണ് വലതുപക്ഷം മുതല്‍ക്കൂട്ടാക്കാന്‍ ശ്രമിക്കുന്നത്.

തവനൂരിൽ നിന്ന് നിയമസഭയിലെത്തിയാല്‍ വെറും സാധാരണക്കാരനായി ഇത്രയധികം സാമൂഹ്യ-സന്നദ്ധ രംഗത്ത് ഇടപെടാന്‍ കഴിഞ്ഞ തനിക്ക് ഇതിലും കൂടുതല്‍ ഇടപെടല്‍ നടത്താന്‍ കഴിയുമെന്ന് അദ്ദേഹം. ‘ഒന്നുമല്ലാതിരുന്നിട്ടും, തനിക്ക് ആയിരക്കണക്കിന് ആളുകള്‍ക്ക് സഹായങ്ങളും പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സ, വീടില്ലാത്തവര്‍ക്ക് വീട് എന്നിങ്ങനെ സന്നദ്ധ പ്രവര്‍ത്തന രംഗത്ത് ഒരുപാട് ചെയ്യാന്‍ സാധിച്ചു. അപ്പോള്‍ ഒരു മണ്ഡലത്തില്‍ എം.എല്‍.എയായി എത്താന്‍ സാധിച്ചാല്‍ മുമ്പ് നടത്തിയിരുന്നതില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും’; ഫിറോസ് കുന്നംപറമ്പിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button