KERALA

ചോട്ടു’ ഇനിയില്ല; വൈറൽ നായയുടെ ജഡം കിണറ്റിൽ

സമൂഹമാധ്യമങ്ങളിൽ താരമായ ചോട്ടു എന്ന നായ മൺമറഞ്ഞു. ദിവസങ്ങൾക്ക് മുൻപ് കാണാതായ ചോട്ടുവിനെ ഉടമ ദിലീപ്കുമാറിൻ്റെ വീടിന് സമീപത്തെ കിണറ്റിൽ ചത്തനിലയിൽ കണ്ടെത്തി.

അഞ്ചുദിവസത്തെ അന്വേഷണം അവസാനിച്ചത് കൊല്ലം ജില്ലയിലെ ഓയൂർ കരിങ്ങന്നൂരിൽ ദിലീപ്കുമാറിൻ്റെ വീടിന് സമീപത്തെ പൊട്ടക്കിണറ്റിലാണ്. സമൂഹമാധ്യമങ്ങളിലൂടെ താരമായ ചോട്ടു എന്ന നായയെ ജനുവരി 31 ന് അർദ്ധരാത്രിയാണ് കാണാതായത്. പിന്നീട് നാടൊട്ടാകെ അന്വേഷണവും നടത്തി.ഒടുവിൽ ചോട്ടുവിനെ കിണറ്റിനുള്ളിൽ മുങി ചത്ത നിലയിൽ കണ്ടെത്തി.

വീട്ടിൽ നിന്ന് അര കിലോമീറ്റർ മാറിയാണ് ചോട്ടു വിനെ കണ്ടെത്തിയ കിണർ ഉള്ളത്. ചോട്ടു ഇവിടെ വരെ എങ്ങനെ എത്തി എന്നതിൽ വ്യക്തതയില്ല.മലയാളം മനസ്സിലാകുന്ന നായ എന്ന നിലയിലായിരുന്നു ചോട്ടു ശ്രദ്ധേയമായത്. ഉടമയായ ദിലീപ് കുമാറിന് പത്രം വായിക്കാനായി കണ്ണട എടുത്തുകൊണ്ടു നൽകുന്നതുപോലും ചോട്ടു ആയിരുന്നു. വീട്ടിൽ ജനൽ അടക്കുന്നതും, ബൈക്കിൻ്റെ താക്കോൽ എടുത്തു കൊണ്ടു വരുന്നതും, കൃഷിയിൽ സഹായിക്കുന്നതുമെല്ലാം ചോട്ടുവായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button