MALAPPURAM

മലപ്പുറത്ത് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കത്തിവീശി എസ്‍ഡിപിഐ പ്രവര്‍ത്തകന്‍

മലപ്പുറം: മലപ്പുറം മേൽമുറിയിൽ കോളേജ് വിദ്യാർത്ഥികൾക്ക് നേരെ എസ്.ഡി.പി.ഐ  പ്രവർത്തകൻ കത്തിവീശി. മേൽമുറി പ്രിയദർശിനി കോളേജിലെ വിദ്യാർത്ഥി സംഘർഷത്തിനിടയിലായിരുന്നു സംഭവം. എസ്.ഡി.പി.ഐ പ്രവർത്തകൻ ജുനൈദ് ആണ് കത്തിയെടുത്ത് വിദ്യാർത്ഥികളെ ആക്രമിക്കാൻ ശ്രമിച്ചത്. 

പ്രിയദർശിനി കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളും രണ്ടാം വർഷ തമ്മില്‍   മേൽമുറി  അങ്ങാടിയിൽ വെച്ച് വാക്ക് തർക്കവും ഉന്തും തള്ളും ഉണ്ടായിരുന്നു. ഇതിനിടയിലാണ് ജുനൈദ് കത്തിയെടുത്ത് വിദ്യാർത്ഥികൾക്ക് നേരെ തിരിഞ്ഞത്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button