CHANGARAMKULAM

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ ഫുഡ് ഫെസ്റ്റ് നടത്തി ഐ.ജി.എം ചങ്ങരംകുളം സോൺ കമ്മറ്റി

ചങ്ങരംകുളം : ഐ.ജി.എം ചങ്ങരംകുളം സോൺ കമ്മറ്റി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്നതിനു വേണ്ടി വളയംകുളം ശാന്തിനഗറിൽ നടത്തിയ വിപുലമായ ഫുഡ് ഫെസ്റ്റ് ആലംങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സഹീർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മെമ്പർ മൈമൂന ആശംസ പ്രസംഗം നടത്തി.
പി.പി. ഖാലിദ് അദ്ധ്യക്ഷത വഹിച്ചു.ഷൗഫീന സക്കീർ,സനാ റസാഖ്, നൈലബിലാൽ, സന മജീദ്,ശിഫ സക്കീർ , ഷിംന,ഹന്ന തുടങ്ങിയവർ പ്രസംഗിച്ചു.
40 ഓളംവിവിധ വീടുകളിൽ നിന്ന് സഹോദരിമാർനിർമിച്ച് കൊണ്ടുവന്ന വിവിധ ഭക്ഷ്യവിഭവങ്ങൾ സ്റ്റാളിന് മാറ്റുകൂട്ടി.
11 മണിക്ക് ആരംഭിച്ച ഫെസ്റ്റ് 5 മണി വരെ നീണ്ടു നിന്നു .
സ്ത്രി സമൂഹത്തേയു, വിദ്യാർത്ഥിനി സമൂഹത്തേയും സ്വയം പര്യാപതര ക്കുകഎന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.
എം.ജി.എം. മർക്കസുദ്ദഅവ സോൺ കമ്മറ്റി പ്രവർത്തനത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button