BREAKING NEWSLATEST NEWS
കോക്കൂരിൽ യാത്രക്കാർക്ക് ഭീഷണിയായി സ്കൂൾ വഴിയിലെ ട്രാൻസ്ഫോർമറുകൾ
ചങ്ങരംകുളം : വിദ്യാർത്ഥികളടക്കം ദിനംപ്രതി 100 കണക്കിന് പേർ കാൽനടയാത്ര ചെയ്യുന്ന വഴിയിലെ ട്രാൻസ്ഫോർമറുകൾ അപകട ഭീഷണി ഉയർത്തുന്നതായി പരാതി.
യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ റോഡരികിൽ സ്ഥിതിചെയ്യുന്ന ഈ രണ്ട് ട്രാൻസ്ഫോർമറുകൾക്ക് സമീപത്തു കൂടെയാണ് കോക്കൂർ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളടക്കം നൂറുകണക്കിന് പേർ യാത്ര ചെയ്യുന്നത്.കഴിഞ്ഞ ദിവസം പരപ്പനങ്ങാടിയിൽ വിദ്യാർത്ഥി ഇലക്ട്രിക് പോസ്റ്റിലെ സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവം വലിയ വാർത്തയായതിനെ തുടർന്ന് രക്ഷിതാക്കളും നാട്ടുകാരും ഏറെ ഭീതിയിലാണ്.