കുറ്റിപ്പുറം ഇമ്പിച്ചിബാവ സഹകരണ സംഘത്തിന്റെ നവീകരിച്ച ഹെഡ് ഓഫീസും സ്മാർട്ട് സെന്ററും ശനിയാഴ്ച നാടിന് സമർപ്പിക്കും
കുറ്റിപ്പുറം: ഇമ്പിച്ചിബാവ മെമ്മോറിയൽ റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഹെഡ് ഓഫീസിന്റെയും പുതിയ സ്മാർട്ട് സെന്ററിന്റെയും മീറ്റിംഗ് ഹാളിന്റെയും ഉദ്ഘാടനം 2026 നവംബർ 7 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് കുറ്റിപ്പുറത്ത് നടക്കും.നവീകരിച്ച ഹെഡ് ഓഫീസ് മുൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനം നിർവഹിക്കും. സ്മാർട്ട് സെന്ററിന്റെ ഉദ്ഘാടനം കോട്ടക്കൽ എംഎൽഎ പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ, കോൺഫറൻസ് ഹാൾ പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രി ചെയർമാൻ വി പി അനിലും, മൊബൈൽ ബാങ്കിങ് സേവനം കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി, ഫോട്ടോ അനാച്ഛാദനം തിരൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഇ ജയൻ, ലോക്കർ ഉദ്ഘാടനം മലപ്പുറം ജോയിന്റ് രജിസ്ട്രാർ റെനി അബ്രഹാം, ഷെയർ സർട്ടിഫിക്കറ്റ് വിതരണം തിരൂർ അസിസ്റ്റന്റ് രജിസ്ട്രാർ നൈസി എം ജോസഫും നിർവഹിക്കും.കുറ്റിപ്പുറം ആസ്ഥാനമായി ആതവനാട്, വളാഞ്ചേരി പ്രദേശങ്ങൾ 19 വർഷമായി പ്രവർത്തിക്കുന്ന ഇമ്പിച്ചിബാവ മെമ്മോറിയൽ റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലാഭകരമായ സോസൈറ്റിയാണ്. നിലവിൽ കുറ്റിപ്പുറം, കാട്ടിലങ്ങാടി എന്നിവിടങ്ങളിൽ ശാഖകളുണ്ട്.
കുറ്റിപ്പുറം ടൗണിൽ നടക്കുന്ന പൊതു പരിപാടിയിൽ വാർഡ് മെമ്പർമാരായ വി പി ആബിദ്, ടി കോമള ടീച്ചർ കുറ്റിപ്പുറം യൂണിറ്റ് ഇൻസ്പെക്ടർ അജിത, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ പി ശങ്കരൻ, ഹംസ ആലുക്കൽ (കുറ്റിപ്പുറം സർവീസ് സഹകരണ ബാങ്ക്), കെ കെ രാജീവ് (പ്രസിഡന്റ് വടക്കുംപുറം എസ് സി ബി), പി പി മൈതീൻകുട്ടി (മാറാക്കര എസ് സി ബി), കെ പി എ സത്താർ മാസ്റ്റർ (ഇരിമ്പിളിയം എസ് സി ബി), കെ എം ഫിറോസ് ബാബു (വളാഞ്ചേരി അർബൻ സൊസൈറ്റി), കെ വി പ്രസാദ് (കെസിഇയു ജില്ലാ സെക്രട്ടറി) സി കെ ജയകുമാർ, ഫൈസൽ അലി പൂക്കോയ തങ്ങൾ, കെ പി അബ്ദുൽ അസീസ്, വി അരവിന്ദാക്ഷൻ മാസ്റ്റർ, വി വി രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും. സൊസൈറ്റി പ്രസിഡന്റ് കെ രാമദാസ് അധ്യക്ഷനാകും. സ്വാഗത ചെയർമാൻ വി പി സക്കറിയ സ്വാഗതവും സോസൈറ്റി ഡയറക്ടർ സൈനുദ്ദീൻ കക്കാട്ടിൽ നന്ദിയും പറയും. തുടർന്ന് അതുൽ നറുക്കര നയിക്കുന്ന മ്യൂസിക് ബാൻഡ് പ്രോഗ്രാമും നടക്കും.
വാർത്താസമ്മേളനത്തിൽ ഇഎംആർസിഒസി സൊസൈറ്റി പ്രസിഡന്റ് കെ രാമദാസ്, വൈസ് പ്രസിഡന്റ് ടി കോമള ടീച്ചർ, എം ബാലൻ മാസ്റ്റർ , സൈനുദ്ധീൻ കക്കാട്ടിൽ എന്നിവർ സംസാരിച്ചു