BREAKING NEWSKERALALATEST NEWSLocal newsPONNANIUPDATES

മലപ്പുറത്തെ തിരിച്ചടി; സംഘടനാ വീഴ്ചകൾ പരിശോധിക്കാൻ സി.പി.എം

പൊന്നാനി: നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ സി.പി.എം നേരിട്ട കനത്ത തിരിച്ചടി വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ വിശദമായി ചർച്ചയാകുന്നു. പാർട്ടിയുടെ സ്വാധീനമേഖലയായ പൊന്നാനി ഉൾപ്പെടെ സീറ്റുകൾ കൈവിട്ടതും സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളും താഴെത്തട്ടിൽ നിന്നുള്ള വിമർശനങ്ങളും യോഗത്തിൽ ഉയർന്നിട്ടുണ്ട്.പൊന്നാനിയിൽ പ്രാദേശികമായ അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമായിരുന്നുവെന്ന വിമർശനവും ഉയർന്നു.

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്കെതിരെയും മുൻ മന്ത്രി വി. അബ്ദുറഹിമാൻ മണ്ഡലം മാറി മത്സരിച്ചതിനെതിരെയും താഴെത്തട്ടിലെ പ്രവർത്തകർ വിമർശനം ഉന്നയിച്ചതായാണ് റിപ്പോർട്ട്.ന്യൂനപക്ഷങ്ങൾക്കിടയിൽ പാർട്ടിക്ക് വിശ്വാസം നഷ്ടപ്പെട്ടതായുള്ള വിലയിരുത്തലും യോഗത്തിൽ ചർച്ചയാകുന്നുണ്ട്. നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കുന്നതിനുള്ള മാർഗങ്ങൾ ജില്ലാ കമ്മിറ്റി പരിശോധിക്കും. ആലപ്പുഴയിലെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് പിണറായി വിജയൻ സ്വീകരിച്ച നിലപാടുകളും മലപ്പുറത്ത് ചർച്ചയായേക്കും.പാർട്ടി അംഗത്വമെടുത്ത മുൻ മന്ത്രി കെ.ടി. ജലീലും മുൻ മന്ത്രി വി. അബ്ദുറഹിമാനും ജില്ലാ കമ്മിറ്റിയിലെത്തിയേക്കുമെന്നാണ് സൂചന. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ യഥാർഥ വസ്തുതകൾ വിശദമായി പരിശോധിക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. പാർട്ടിയെ എഴുതിത്തള്ളാനാകില്ലെന്ന് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button