BREAKING NEWSCHANGARAMKULAMLATEST NEWSPUBLIC INFORMATIONUPDATES
സ്കൂളിന് ഔട്ട്ഡോർ ബെഞ്ചുകൾ സമ്മാനിച്ചു
ചങ്ങരംകുളം | എ.എച്ച്.എം ജി.എച്ച്.എസ്.എസ് കോക്കൂരിലെ വിദ്യാർത്ഥികൾക്കായി ഔട്ട്ഡോർ ബെഞ്ചുകൾ സമ്മാനിച്ചു. സ്കൂളിലെ പൂർവവിദ്യാർത്ഥികളായ 1978–79 എസ്.എസ്.എൽ.സി ബാച്ചും 1985–86 എസ്.എസ്.എൽ.സി ബാച്ചും, ഹെല മാർട്ട് സൂപ്പർമാർക്കറ്റും സ്കൂൾ സ്റ്റാഫും ചേർന്നാണ് ബെഞ്ചുകൾ നൽകിയത്.വിദ്യാർത്ഥികൾക്ക് വിശ്രമിക്കാനും പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടാനും സൗകര്യമൊരുക്കുന്നതാണ് പുതിയ ബെഞ്ചുകൾ. സ്കൂളിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളായ പൂർവവിദ്യാർത്ഥികളെയും സ്ഥാപനത്തെയും സ്റ്റാഫിനെയും സ്കൂൾ അധികൃതർ അഭിനന്ദിച്ചു.