EDAPPALLocal news

മാധ്യമം ഹെൽത്ത്‌ കെയറിന് കോലൊളമ്പ് അൻസാർ ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികളുടെ കൈത്താങ്ങ്

എടപ്പാൾ : മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്കും ശാരീരിക പ്രയാസങ്ങളാൽ ദുരിത ജീവിതം നയിക്കുന്നവർക്കും സാന്ത്വനം നൽകുന്ന ‘മാധ്യമം’ ഹെൽത്ത്‌ കെയർ പദ്ധതിയിലേക്ക്
കോലൊളമ്പ് അൻസാർ ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾ സ്വരൂപിച്ച തുക കൈമാറി.
സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ് ഗേൾ കെ. റിദ റമദാൻ, ജനറൽ ക്യാപ്റ്റൻ മുഹമ്മദ്‌ ഫർസിൻ എന്നിവരിൽ നിന്ന് മാധ്യമം ഹെൽത്ത്‌ കെയർ ജില്ല എക്സിക്യൂട്ടീവ് എം. അബ്ദുല്ല തുക ഏറ്റുവാങ്ങി. 58,000 രൂപയാണ് ഇവർ സ്വരൂപ്പിച്ചത്.

കൂടുതൽ തുക സമാഹരിച്ച വിദ്യാർത്ഥികളായ
പി. മുഹമ്മദ്‌ സയാൻ, ഷഹീൻ അഹമ്മദ്, കെ. മുഹമ്മദ്‌ സാബിത്ത്, ഷസ്മിൻ, ഷെസബെല്ല, മുഹമ്മദ്‌ ബിൻ സൽമാൻ, കെ. ഹംദാൻ,, ആദം മുഹമ്മദ്‌ സുബൈർ, ദിൽന, ആഷിർ മുഹമ്മദ്‌, എം. എം. മുഹമ്മദ്‌ ഫൈസാൻ, അലങ്കൃത പ്രദീപ്‌ എന്നിവരെ ആദരിച്ചു.

സ്കൂൾ പ്രിൻസിപ്പൽ കെ. പ്രദീപ്‌, കോലൊളമ്പ് ചാരിറ്റബിൾ ട്രസ്റ്റ്‌ അംഗങ്ങളായ സി . പി. സലീം, വി. നൗഷാദ്, സ്കൂൾ മാനേജർ കെ. അബ്ദുൽ റസാഖ്, വൈസ് പ്രിൻസിപ്പൽ ടി. ടി. ഷംല എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button