Local newsVATTAMKULAM

എം എസ് എഫ്, ഗ്രീൻ സിറ്റി നേതൃത്വത്തിൽ “വിദ്യാമൃതം ” പഠനോപകരണ വിതരണവും ഉന്നത വിജയികളെ ആദരിക്കലും സംഘടിപ്പിച്ചു

വട്ടംകുളം ടൗൺ ഗ്രീൻ, എം എസ് എഫ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ “വിദ്യാമൃതം 2023” പഠന ഉപകരണ വിതരണവും, ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.
വട്ടംകുളം മേഖലയിലെ നൂറുകണക്കിയ വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടി തവനൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടിപി ഹൈദരലി ഉദ്ഘാടനം ചെയ്തു.
വട്ടംകുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പത്തിൽ അശ്റഫ് ഉപഹാര സമർപ്പണം നടത്തി.
വട്ടംകുളം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഉമ്മർ ടി യു അധ്യക്ഷതവഹിച്ചു.
തവനൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ്, യൂ വി സിദ്ധീഖ്,മുസ്തഫ കെ,കെഎം സലാം,അബ്ദു പടിഞ്ഞാക്കര, പിവി അക്ബർ,അഷ്റഫ് കല്ലിങ്ങൽ, അലി ചെറുകാട്,അജ്മൽ മൂതൂർ, സുബൈർ അബ്ദുല്ല കുട്ടി,സൽമാൻ പത്തിൽ, ടി പി ഷഫീക്ക്, മുന്തസിർ വട്ടംകുളം,സഫ്‌വാൻ, ഷറഫു,അൽഅമീൻ, അൽത്താഫ്, നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button