വിദ്യാഭ്യാസത്തിൽ ധാർമ്മിക മൂല്യങ്ങൾക്കും പ്രാധാന്യം നൽകണം; എം.പി അബ്ദുസമദ് സമദാനി എം പി
എടപ്പാൾ: വിദ്യാഭ്യാസത്തിൽ ഉയർന്ന ഗ്രേഡുകളോടൊപ്പം ഉയർന്ന ധാർമ്മിക മൂല്യങ്ങളും സ്വായത്തമാക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും എം.പി അബ്ദുസമദ് സമദാനി എം.പി അഭിപ്രായപ്പെട്ടു. എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. വി എസ് ജോയ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ പി മെഹറുന്നീസ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് ആർ ഗായത്രി, വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജിമോൾ , എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി സിന്ധു, ഗ്രാമപഞ്ചായത്ത് അംഗം സതി കുമാരൻ, പിടിഎ പ്രസിഡണ്ട് കെ രാമചന്ദ്രൻ , എസ് എം സി ചെയർമാൻ പ്രദീപ്കുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് ടി ബേബി, അക്ബർ,സലാം പോത്തനൂർ, എഴുത്തുകാരൻ നജ്മു എടപ്പാൾ , പൂർവ വിദ്യാർത്ഥികളായ താജാ റഹ്മാൻ, ആമിനാ ഹിബ , ദേവിക എന്നിവർ സംസാരിച്ചു. സാംസ്‌കാരിക സമ്മേളനം ഗായകൻ കാദർഷ നിർവഹിച്ചു.പ്രിൻസിപ്പൽ കെഎം അബ്ദുൽ ഗഫൂർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷാജി ജോൺ നന്ദിയും പറഞ്ഞു. MP2 EDPL GHSS എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ പ്രവേശനോത്സവ ഉദ്ഘാടനം എം.പി അബ്ദുസമദ് സമദാനി എം.പി നിർവഹിക്കുന്നു.