EDAPPALLocal news

ജില്ലാ സാഹിത്യോത്സവ് :സെന്റിനറി ഗാർഡ് സംഗമം സംഘടിപ്പിച്ചു

എടപ്പാൾ : ജൂലൈ 10, 11 12 തീയതികളിൽ എടപ്പാളിൽ നടക്കുന്ന 33 -ാം എഡിഷൻ എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യേത്സവിന്റെ ഭാഗമായി സെന്റിനറി ഗാർഡ് സംഗമം സംഘടിപ്പിച്ചു.
കേരള മുസ് ലിം ജമാഅത്ത് സോൺ ജന.സെക്രട്ടറി പി പി നൗഫൽ സഅദി ഉദ്ഘാടനം ചെയ്തു. സി ജി ഗാർഡ് ചീഫ് വി ശിഹാബുദ്ധീൻ മുസ്‌ ലിയാർ അധ്യക്ഷത വഹിച്ചു. പി ഹബീബ് അഹ്സനി വിഷയാവതരണം നടത്തി ,സൈഫുദ്ധീൻ സഖാഫി മാങ്ങാട്ടൂർ ,അബ്ദുറഹിം തണ്ടിലം നേതൃത്ത്വം നൽകി.
‘ബിക്കോസ് വി ആർ’ എന്ന പ്രമേയത്തിൽ എടപ്പാൾ കുറ്റിപ്പുറം റൂട്ടിലെ പ്രത്യേകം സജ്ജീകരിച്ച വേദികളിലാണ് സാഹിത്യോത്സവ് നടക്കുന്നത്. ജൂലൈ 9 വ്യാഴം പതാക ഉയരുന്നതോടെ സാഹിത്യോത്സവിന് ഔദ്യോഗിക തുടക്കമാകും.

പടം: ജില്ലാ സാഹിതോത്സവിന്റെ ഭാഗമായി സെന്റിനറി ഗാർഡ് സംഗമം പി പി നൗഫൽ സഅദി ഉദ്ഘാടനം ചെയ്യുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button