EDAPPALEDUCATIONLocal news
[എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ‘വിജയാരവം -2026 ശ്രദ്ധേയമായി’
എടപ്പാൾ: എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി പരീക്ഷ വിജയികളെ അനുമോദിച്ചു കൊണ്ടുള്ള പരിപാടി ‘വിജയാരവം -2026 ശ്രദ്ധേയമായി.’ ഹയർസെക്കൻഡറി പരീക്ഷയിൽ വിജയിച്ച 500 ഓളം കുട്ടികൾക്ക് മെഡലുകളും ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഉപഹാരങ്ങളും വിതരണം ചെയ്ത പരിപാടി മാതൃകാപരമായി. പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകൻ ഡോക്ടർ സി പി ബാവാ ഹാജി ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരൻ പി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡണ്ട് കെ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ എം അബ്ദുൽ ഗഫൂർ വിജയികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. പി ടി എ വൈസ് പ്രസിഡണ്ട് അക്ബർ, വി ചന്ദ്രൻ , സലാം പോത്തന്നൂർ, ഡോക്ടർ സയ്യാഫ് അമീൻ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ പി ടി റിയാസ് സ്വാഗതവും ഷാജി ജോൺ നന്ദിയും പറഞ്ഞു.