CHANGARAMKULAMEDUCATIONLocal news

100 മേനി വിജയം കൊയ്തവരെ ആദരിച്ചു

ചങ്ങരംകുളം: അസസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്നും കഴിഞ്ഞ യൂണിവേഴ്സിറ്റി പരീക്ഷയിൽ 100% വിജയം വരിച്ച ബി സിഎ ഫൈനലിയർ വിദ്യാർത്ഥികളെയും അവരെ വിജയത്തിന് പ്രാപ്തരാക്കിയ അധ്യാപകരെയും കോളേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഐശ്വര്യ രാജ് ,ഇന്ത്യൻ എക്സ്പ്രസ് ഉദ്ഘാടനം ചെയ്തു കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ
എം എൻ മുഹമ്മദ് കോയ അധ്യക്ഷo വഹിച്ചു. വിജയികളായ വിദ്യാർഥികൾക്കും അവരെ പ്രാപ്തരാക്കിയ അധ്യാപകർക്കും മാനേജിങ് കമ്മിറ്റി വക ഉപകാരങ്ങൾ കൈമാറി. കോളേജ് കമ്മിറ്റി സെക്രട്ടറി വി മുഹമ്മദ് ഉണ്ണി ഹാജി വിശിഷ്ടാതിഥിക്ക് ഉപകാരം നൽകി. പി പി എം അഷ്റഫ് , പി ഈ സലാം മാസ്റ്റർ, കുഞ്ഞുമുഹമ്മദ് പന്താവൂർ, ഡോക്ടർ എം കെ ബൈജു, ബിന്ദു ടീച്ചർ , എച്ച് ഓ ഡി മാരായ കെ സുഷമ ,സുബി കെ ,സാബിറ ഈ എം, ഡോക്ടർ ഹരികൃഷ്ണൻ , ഹമീദ് കോക്കൂർ, ഹേമലത വി എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button