വിദ്യാലയങ്ങൾക്കുള്ള പ്രഥമ ശുശ്രൂഷ കിറ്റ് വിതരണവും പരിശീലനവും നടത്തി.
വട്ടംകുളം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിദ്യാലയങ്ങൾക്കായി പ്രഥമ ശുശ്രൂഷ കിറ്റ് വിതരണവും പ്രഥമ ശുശ്രൂഷ പരിശീലനവും സംഘടിപ്പിച്ചു. വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി മോൾ പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വൈ.പ്രസിഡന്റ് എം.എ. നജീബ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മജീദ് കഴുങ്കിൽ, സെക്രട്ടറി ആർ.രാജേഷ്, ഉമ്മർ പാലക്കൽ, എം.വി. മുബഷിറ , സുനിൽകുമാർ ,എൻ. ചന്ദ്രബോസ്, അഹമ്മദ് കുട്ടി, ഡോ: അഞ്ജലി മണികണ്ഠൻ, എം.പി. മിനി,വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഡബ്ലൂ. രഞ്ജിത്ത് ലാൽ , പി.പി. നജ്മത്ത് , സതീഷ് അയ്യാപ്പിൽ ,കെ.എ. അനീഷ്, കെ.ജി. നിനു, റഹീം അലിയാർ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ,ആരോഗ്യ പ്രവർത്തകർ , അദ്ധ്യാപകർ പങ്കെടുത്തു. പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഫിറ്റ്നെസ്സ് സർട്ടിഫിക്കറ്റ് നൽകുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.