CHANGARAMKULAM

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു. “ജയാരവം 2026” പരിപാടി നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രണവം പ്രസാദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സജ്നാ ഫിറോസ് മുഖ്യാതിഥിയായി. വിജയിച്ച വിദ്യാർത്ഥികൾക്ക് മധുരം നൽകി വേദിയിൽ ആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ സി.വി. മണികണ്ഠൻ സ്വാഗതവും പി.കെ. ശശികുമാർ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button