PONNANI

എന്‍ഡിഎ പൊന്നാനി അസംബ്ലി നിയോജക മണ്ഡലം നേതൃത്വ സംഗമം കരിങ്കല്ലത്താണിയില്‍ നടന്നു

പൊന്നാനി:എന്‍ഡിഎ പൊന്നാനി അസംബ്ലി നിയോജക മണ്ഡലം നേതൃത്വ സംഗമം കരിങ്കല്ലത്താണിയില്‍ നടന്നു.കരിങ്കല്ലത്താണി മദർ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിയും,മണ്ഡലം സ്ഥാനാർത്ഥിയുമായിരുന്ന മനീഷ് ജനകീയം ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്ത് എൻഡിഎ വളർച്ചയുടെ പാതയിലാണെന്നും, വരും കാലങ്ങളിൽ പൊന്നാനി മണ്ഡലത്തിൽ അവഗണിക്കപ്പെടാത്ത ശക്തിയാകുമെന്നും മനീഷ് പറഞ്ഞു.പൊന്നാനി മണ്ഡലം ബി ജെ പി പ്രസിഡന്റ് കെ.പി മണികണ്ഠൻ അധ്യക്ഷനായി.മണ്ഡലം കൺവീനർ ചക്കൂത്ത് രവീന്ദ്രൻ,പി.സി നാരായണൻ, ഗിരീഷ് കുമാർ,ബിഡിജെഎസ് മണ്ഡലം പ്രസിഡണ്ട് കെ കെ സോമൻ,ബീന സന്തോഷ്, സുബീഷ രമേശ്, ഇ.ജി ഗണേഷൻ,പി.ശശീന്ദ്രൻ, കെ.പി. ശ്രീധരൻ, അനീഷ് മുഖത്തല, ജനു പട്ടേരി,തുളസീദാസ്,രാഗേഷ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button