EDAPPAL
സമസ്ത സെന്റിനറി സഭ : എടപ്പാൾ സോണിൽ തുടക്കമായി
ചങ്ങരംകുളം : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി യൂണിറ്റ് കേന്ദ്രങ്ങളിൽ നടക്കുന്ന സെന്റിനറി സഭ എടപ്പാൾ സോണിൽ തുടക്കമായി. കോക്കൂർ മനാറുൽ ഇസ്ലാം മദ്റസയിൽ കേരള മുസ്ലിം ജമാഅത്ത് മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി വാരിയത്ത് മുഹമ്മദലി ഉദ്ഘാടനം ചെയ്തു.ഒരു വർഷം നീണ്ടു നിൽക്കുന്ന സെന്റിനറി കർമ്മ പദ്ധതികളുടെ പഠനവും ചർച്ചയും നടന്നു. അബ്ദുൽ ഖാദിർ സഖാഫി അധ്യക്ഷത വഹിക്കും. പി പി നൗഫൽ സഅദി വിഷയാവതരണം നടത്തി.ശരീഫ് ചിയ്യാന്നൂർ,അലി മുഹമ്മദ് മാന്തടം, മുഹമ്മദലി ഫൈസി കക്കിടിപ്പുറം,റഫീഖ് പെരുമുക്ക്,അബ്ദുള്ളക്കുട്ടിനാലകത്ത്അനീർ അശ്ഹരി പ്രസംഗിച്ചു.
മെയ് 30 നകം എല്ലാ യൂണിറ്റുകളിലും സെന്റീനറി സഭ പൂർത്തിയാകും