CHANGARAMKULAM
സ്ത്രീ സുരക്ഷ: പഴുതടച്ച നിയമ നിർമ്മാണം വേണം
ചങ്ങരംകുളം.സംവരണം കൊണ്ട് മാത്രം സ്ത്രീ സുരക്ഷ ഉറപ്പു വരുത്താനാകില്ലെന്നും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് പഴുതടച്ച നിയമ നിർമ്മാണം നടത്തണമെന്നും പന്താവൂർ ഇർശാദിൽ നടന്ന വിമൻസ് സംഗമം ആവശ്യപ്പെട്ടു. ഹാദിയ വിമൻസ് കോളജിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ത്രിദിന സ്ത്രീ എംപവർമെൻ്റ് ക്യാമ്പ് കേരള ഹസൻ ഹാജി ഉദ്ഘാടനം ചെയ്തു.കെ സിദ്ദീഖ് മൗലവി ഐലക്കാട് അധ്യക്ഷത വഹിച്ചു. ആദ്യദിന ക്ലാസുകൾക്ക് അനസ് അമാനി പുഷ്പഗിരി,മുഹിയുദ്ദീൻ ബുഖാരി നേതൃത്വം നൽകി.വാരിയത്ത് മുഹമ്മദലി, വി പി ഷംസുദ്ദീൻ ഹാജി,ഹസൻ നെല്ലിശ്ശേരി,പി പി നൗഫൽ സഅദി ,കെ എം ശരീഫ് ബുഖാരി, കെ പി എം ബഷീർ സഖാഫി,നൂറുദ്ദീൻ ബുഖാരി, എ മുഹമ്മദുണ്ണി ഹാജി പ്രസംഗിച്ചു.