CHANGARAMKULAM

സൗജന്യ നേത്ര പരിശോധന ക്യാമ്പും ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും മാര്‍ച്ച് 25ന് നടക്കും

ചങ്ങരംകുളം:ലയണ്‍സ് ക്ളബ്ബ് ചങ്ങരംകുളവും അഹല്യ ഹോസ്പിറ്റലും ചേര്‍ന്ന് നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പും ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും മാര്‍ച്ച് 25ന് ബുധനാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ചങ്ങരംകുളം മംഗളോദയം വൈദ്യശാലക്ക് എതിര്‍വശത്തുള്ള സിറ്റി ഗ്രൗണ്ടില്‍ കാലത്ത് 9 മണിക്ക് പിനന്ദകുമാര്‍ എംഎല്‍എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.ലയണ്‍ ക്ളബ്ബ് ഡിസ്റ്റിക് ഗവര്‍ണ്ണര്‍ കെഎം അനില്‍കുമാര്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും.രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ ശസ്ത്രക്രിയയും മരുന്നും സൗജന്യമായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.ലയണ്‍സ് ക്ളബ്ബ് ഭാരവാഹികളായ സി ആനന്ദ് ,ഉമ്മർ കുളങ്ങര ദിലീപ് നാരായണൻ പ്രമോദ് വളയംകുളം, ധനീഷ് ലെന ഗോൾഡ് ,ബഷീർ സ്റ്റൈലോ, റഫീക്ക് ചങ്ങരംകുളം
തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button