CHANGARAMKULAM

സോഷ്യൽ മീഡിയയുടെ അതിപ്രസരത്തിനെതിരെ ബോധവൽക്കരണവുമായി അസ്സാബാഹ് കോളേജ്


ചങ്ങരംകുളം : അസ്സാബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജ് പി.ജി ഡിപ്പാർട്ട്മെന്റ് ഓഫ് ഇംഗ്ലീഷ്, കോക്കൂർ ജി.എച്ച്.എസ്സുമായി സഹകരിച്ച് ‘ആനന്ദ ജീവിതം’ എന്ന പേരിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

ബോധവൽക്കരണ പരിപാടി ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് ഹെഡ് ഡോ :ഹരികൃഷ്ണൻ.കെ ഉദ്ഘടാനം ചെയ്തു. കോക്കൂർ ഹൈസ്കൂൾ ഹെഡ് ടീച്ചർ റീജ, അധ്യാപകനായ അബ്ദുൽ റഹ്‌മാൻ.പി , വിദ്യാർത്ഥികളായ ഷഫ്‌ന,കൃഷ്ണപ്രിയ തുടങ്ങിയവർ സംസാരിച്ചു

2025 ഡിസംബർ 5 വെള്ളിയാഴ്ച കൊക്കൂർ ഗവൺമെന്റ് ഹൈസ്കൂളിൽ വെച്ചാണ് പരിപാടി നടന്നത്. നവമാധ്യമങ്ങളുടെ അമിത ഉപയോഗവും അത് വിദ്യാർത്ഥികളിലും യുവജനങ്ങളിലും സൃഷ്ടിക്കുന്ന മാനസിക, ശാരീരിക പ്രശ്നങ്ങളെക്കുറിച്ചും അവബോധം നൽകുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.
ഇതിന്റെ ഭാഗമായി പ്രത്യേക ബോധവൽക്കരണ ക്ലാസുകളും , വിദ്യാർത്ഥികളുമായി സംവദിക്കുന്ന ഇന്ററാക്ടീവ് സെഷനുകളും നടന്നു. സോഷ്യൽ മീഡിയ ഒരു ലഹരിയായി മാറുന്ന വർത്തമാനകാല സാഹചര്യത്തിൽ, സ്ക്രീനുകൾക്ക് പുറത്തുള്ള യഥാർത്ഥ ജീവിതത്തിലെ ആനന്ദം കണ്ടെത്താൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുക എന്ന സന്ദേശമാണ് ‘ആനന്ദ ജീവിതം’ എന്ന പരിപാടിയിലൂടെ അധികൃതർ നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button