EDAPPAL

ലഹരി മുക്ത യുവത ആരോഗ്യമുള്ള ജനത: ലഹരിവിരുദ്ധ ക്യാമ്പയിൻ.

എടപ്പാൾ: തവനൂർ ഗ്രാമപഞ്ചായത്ത് “ലഹരി മുക്ത യുവത ആരോഗ്യമുള്ള ജനത” സന്ദേശമുയർത്തി ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഒപ്പം എന്ന് നാമകരണം ചെയ്ത വിമുക്തി
ലഹരി വിരുദ്ധ ക്യാമ്പയിൻ
ഒരു വർഷം നീണ്ടു നിൽക്കും. തവനൂർ ഗവ കോളേജ് പരിസരത്ത് സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി പി നസീറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ടി വി ശിവദാസൻ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത്‌ മെമ്പർ ഫൈസൽ ഇടശ്ശേരി,ഡോ. വിജിത്ത്, എക്സൈസ് ഇൻസ്പെക്ടർ,
ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ
പ്രേമലത, ഷീജ, അക്ബർ,
പഞ്ചായത്ത്‌ സെക്രട്ടറി അബ്ദുൽ സലീം,
അസിസ്റ്റന്റ് സെക്രട്ടറി രാജേഷ്,
സുരേന്ദ്രൻ, മെമ്പർ ലിഷ,ധനലക്ഷ്മി, വിമൽ തുടങ്ങിവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button