PONNANI

പൊന്നാനി ബ്ലോക്ക് കോൺഗ്രസ് ഗ്രാമയാത്ര നടത്തി

പൊന്നാനി : കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കും പൊന്നാനി നഗരസഭയിലെ അഴിമതികൾക്കുമെതിരെ പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ ഗ്രാമപദയാത്ര ആരംഭിച്ചു. ജാഥാ ക്യാപ്റ്റൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുസ്തഫ വടമുക്കിന് മുൻ എം.പി. സി. ഹരിദാസ് പതാക നൽകി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് എ. പവിത്രകുമാർ അധ്യക്ഷത വഹിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ടി. കെ. അഷ്റഫ്, ഉണ്ണികൃഷ്ണൻ പൊന്നാനി, എം. അബ്ദുല്ലത്തീഫ്, സി. ജാഫർ, പി. നൂറുദ്ദീൻ, എം. കെ. റഫീഖ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button