CHANGARAMKULAM
ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് : മികവ് തെളിയിച്ച് ചങ്ങരംകുളം ഇൻറർനാഷണൽ ഗോൾഡൻ ഫാൽക്കൺ കരാട്ടെ.
ചങ്ങരംകുളം: മലപ്പുറം ജില്ലാ കരാട്ടെ അസോസിയേഷൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി പി ടി ഉഷ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ അഞ്ചാമത് ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ചങ്ങരംകുളം ഇന്റർനാഷണൽ ഫാൽക്കൺ കരാട്ടെ സെക്കൻഡ് റണ്ണറപ്പായി മികവ് തെളിയിച്ചു
വിജയികൾക്ക് വള്ളികുന്ന് എം എൽ എ അബ്ദുൽ ഹമീദ് മാസ്റ്റർ ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.ജില്ലാ കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് ഇ വി രാഘവൻ അധ്യക്ഷ്യം വഹിച്ചു.