THRISSUR

മണ്ണുത്തി ദേശീയപാതയിൽ വൻ കവർച്ച; എടപ്പാൾ സ്വദേശി ബസ് ഉടമയുടെ 75 ലക്ഷം രൂപ മോഷ്ടിച്ചു

തൃശൂർ: തൃശൂർ മണ്ണുത്തി ദേശീയപാതയിൽ വൻ കവർച്ച. അറ്റ്ലസ് ബസ് ഉടമ എടപ്പാൾ സ്വദേശി മുബാറകിന്റെ പക്കൽനിന്നും 75 ലക്ഷം രൂപ കവർന്നു. ബം​ഗളൂരുവിൽനിന്ന് തൃശൂരിൽ ബസ് ഇറങ്ങിയതിന് പിന്നാലെയായിരുന്നു കവർച്ച. ബസ് വിറ്റ പണമായിരുന്നു മുബാറകിന്റെ കൈവശമുണ്ടായിരുന്നത്.

ശനി പുലർച്ചെ നാലരയോടെയാണ് സംഭവം. തൃശൂരിൽ എത്തിയ ഉടനെ അടുത്തുള്ള മെഡിക്കൽ സ്റ്റോറിന്റെ വരാന്തയിൽ ബാ​ഗ് വെച്ച് ശുചിമുറിയിലേക്ക് മുബാറക് നീങ്ങി. തിരിച്ചുവരുമ്പോള്‍ ബാഗുമായി ഒരാള്‍ കാറില്‍ കയറുന്നതാണ് മുബാരക്ക് കാണുന്നത്. പിന്നാലെയെത്തി അയാളെ തടയാന്‍ ശ്രമിച്ചപ്പോള്‍ മൂന്നുപേര്‍ ഇറങ്ങി ആക്രമിക്കുകയായിരുന്നു. സഹായിക്കാനെത്തിയ മെഡിക്കല്‍ സ്റ്റോര്‍ ഉടമയെയും ഇവര്‍ തല്ലി. തുടര്‍ന്ന് ഈ
സംഘം ഇന്നോവ കാറിൽ കയറി രക്ഷപെട്ടു.

കാറിന്റെ മുന്നിലും പിറകിലും വ്യത്യസ്ത നമ്പർ പ്ലേറ്റുകളായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു.
ചാരനിറത്തിലുള്ള ഇന്നോവയിലാണ് കവര്‍ച്ചാസംഘമെത്തിയത് . സിസിടിവി അടക്കം പരിശോധിച്ച് ഇവര്‍ എവിടേക്കാണ് നീങ്ങിയതെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് എ.സി.പി. കെ.ജി.സുരേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം.


Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button