CHANGARAMKULAM

നന്നംമുക്ക് പഞ്ചായത്ത് സെക്രട്ടറിയെ യു ഡി എഫ് ഉപരോധിച്ചു

ചങ്ങരംകുളം:പൊന്നാനി പാർലമെന്റ് എം പി അനുവദിച്ച പദ്ധതികൾ നന്നംമുക്ക് പഞ്ചായത്തിൽ നിന്നും അനുമതി നൽകുവാൻ വിസമ്മതിച്ചതിൽ പ്രതിഷേധിച്ചാണ് യു ഡി എഫ് മെമ്പർമാരുടേയും നേതാക്കളുടെയും നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചത്.എം പി ഫണ്ട് അനുവദിച്ചു ലൈറ്റുകൾ സ്ഥാപിക്കുന്നതിന് കഴിഞ്ഞ ബോർഡ് യോഗത്തിൽ ചർച്ച ചെയ്യുകയും ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ലെറ്റർ കിട്ടി കഴിഞ്ഞാൽ ലൈറ്റുകൾ സ്ഥാപിക്കാൻ അനുവാദം നൽകുമെന്നും ബോർഡ് യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞതായി യു ഡി എഫ് മെമ്പർമാർ പറഞ്ഞു.
എന്നാൽ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും എഴുത്ത് കിട്ടിയിട്ടും പഞ്ചായത്ത് സെക്രട്ടറി ഒപ്പ് വെച്ച് കൊടുക്കാത്തതിൽ പ്രതിഷേധിച്ച് കൊണ്ടാണ് യു ഡി എഫ് പ്രതിഷേധിച്ചത്.
അങ്ങനെ ഒരു തീരുമാനം ബോർഡ് യോഗം എടുത്തിട്ടില്ല എന്ന് പ്രസിഡന്റ് പറഞ്ഞതിനാലാണ് ഒപ്പ് വെക്കാത്തതെന്ന് സെക്രട്ടറി നേതാക്കളോട് പറഞ്ഞു.
എംപി വർക്കുകൾക്ക് മാത്രം ബോർഡ് യോഗം തീരുമാനം വേണമെന്നും MLA വർക്കുകൾക്ക് ബോർഡ് യോഗ തീരുമാനം ആവശ്യമില്ല എന്ന സമീപനമാണ് പഞ്ചായത്ത്‌ പ്രസിഡന്റ് സ്വീകരിക്കുന്നതെന്നും, ഇത്തരത്തിൽ വികസന പ്രവർത്തനങ്ങളിൽ വിവേജനാ നിലപാട് ശരിയല്ലേന്നും UDF നേതാക്കൾ പറഞ്ഞു.
യു ഡി എഫ് നേതാക്കളായ നാഹിർ ആലുങ്ങൾ, മുഹമ്മദലി നരണിപ്പുഴ, കെ മുരളീധരൻ, ഇ പി ഏനു,അഷ്‌റഫ്‌ കാട്ടിൽ, മുസ്തഫ ചാലുപറമ്പിൽ, സാദിഖ് നെച്ചിക്കൽ,ചാന്ദ്നി രവീന്ദ്രൻ,അലി കെ സി,ഇഖ്‌ബാൽ നരണിപ്പുഴ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button