ഓണം സാഹോദര്യത്തിൻ്റെ സന്ദേശം പകരണം;പി.സുരേന്ദ്രൻ
എടപ്പാൾ: മാനവ സാഹോദര്യത്തിൻ്റെ മഹത്തായ സന്ദേശമാണ് ഓണാഘോഷങ്ങൾ പകർന്നു നൽകുന്നതെന്ന് പ്രശസ്ത സാഹിത്യകാരൻ പി സുരേന്ദ്രൻ പറഞ്ഞു.മാ ണൂരിൽ സി പി അലവി ഹാജി സ്മാരക ട്രസ്റ്റ് ഓണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കർഷകരെ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.എം അബ്ദുള്ള കുട്ടി അധ്യക്ഷനായിരുന്നു. ട്രസ്റ്റ് ചെയർമാൻ ഡോ.സി പി അലിബാവഹാജി ഓണക്കോടി നൽകി കർഷകരെ ആദരിച്ചു. ആഘോഷങ്ങൾ ദുർബലരുടെ കണ്ണീരൊപ്പാൻ ഉപകരിക്കുന്നതാകണമെന്ന് അദ്ദേഹം പറഞ്ഞു.
ഓണക്കിറ്റ് വിതരണം ദലിത് ലീഗ് സംസ്ഥാന സെക്രട്ടറി ശശിധരൻ ഉദ്ഘാടനം ചെയ്തു. സജീദ് ഖാൻ പനവേലിൽ ഓണ സന്ദേശം നൽകി.കുഞ്ഞിപ്പാ ഹാജി കാലടി, മുജീബ് പൂളയ്ക്കൽ, യൂനസ് പാറപ്പുറം, സി പി ബാപ്പുട്ടി ഹാജി, ഡോ.രഘുനാഥൻ, എം വി അലിക്കുട്ടി, കെ ടി ബാവ ഹാജി, വി പി കോയ, സി പി റാഫി, ട്രസ്റ്റ് അംഗങ്ങളായ സി പി ഷിഹാബ്, സി പി തുഫൈൽ മുഹമ്മദ്, സി പി മുനീറ, സി പി സഫിയ, സി പി സമീറ എന്നിവർ പ്രസംഗിച്ചു.
ചിത്രം: സി പി അലവി ഹാജി ട്രസ്റ്റിൻ്റകീഴിൽ കർകരെ ആദരിക്കൽ ചടങ്ങ് സാഹിത്യകാരൻ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.