KERALA

സ്വർണവില സർവ്വകാല റെക്കോഡിൽ; പവന്ന് ഉയർന്നത് ₹ 520

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 65 രൂപയുടെ വർധനയാണ് ഉണ്ടായത്. 9470 രൂപയായാണ് വില വർധിച്ചത്. പവന് 520 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 75,760 രൂപയായാണ് വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും റെക്കോഡ് തൊട്ടു. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 55 രൂപ വർധിച്ചു. 7775 രൂപയാണ് വില ഉയർന്നത്. വെള്ളിയുടെ വിലയിൽ ഇന്ന് ഒരു രൂപയുടെ വർധനവുണ്ടായി. 127 രൂപയായാണ് വില ഉയർന്നത്.

ലോകവിപണിയിലും സ്വർണവില ഉയർന്നു. സ്​പോട്ട് ഗോൾഡിന്റെ വില ഔൺസിന് 3412.56 ഡോളറായി ഉയർന്നു. ഈ മാസം ഇതുവരെ 3.9 ശതമാനം വില വർധനവ് സ്വർണത്തിനുണ്ടായിട്ടുണ്ട്. എന്നാൽ, യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കിൽ മാറ്റമില്ല. യു.എസ് ഡോളർ ഇൻഡക്സിലും ഇന്ന് ഇടിവുണ്ടായി.

ഡോളർ ഇൻഡക്സ് 0.4 ശതമാനമാണ് ഇടിഞ്ഞത്. അടുത്ത മാസം പലിശനിരക്ക് കുറക്കുമെന്ന് യു.എസ് ഫെഡറൽ റിസർവ് സൂചന നൽകിയത് സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button