68-മത് അയിലക്കാട് നേർച്ച ദുൽഹജ്ജ് ഒന്നു മുതൽ ബലിപെരുന്നാൾ മൂന്നു വരെ നടത്തപ്പെടും
എടപ്പാൾ: അയിലക്കാട് അന്ത്യവിശ്രമം കൊള്ളന്ന പ്രമുഖ സൂഫിവര്യനായ ശൈഖ് സഈദ് സിറാജുദ്ധീൻ അൽ ഖാദിരിയുടെ 68-ാം ആണ്ട് നേർച്ച വിവിധ പരിപാടികളോടെ ആരംഭിച്ചതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.കൊടികയറ്റം, ദിക്‌റ് ഹൽഖ ,മജ്ലിസുന്നൂറ്, ജലാലിയ്യ റാത്തീബ്, അന്നദാനം അനുസ്മരണ സമ്മേളനം എന്നിവ ഉറൂസിൻ്റെ ഭാഗമായി നടക്കും ‘8-ാം തിയ്യതി നടക്കുന്ന അനുസ്മരണ സമ്മേളനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും, മഹല്ല് പ്രസിഡൻ്റ് കെ വി സെക്കീർ ,സമസ്ത മുശാവറ അംഗം എം വി ഇസ്മായിൽ മുസ്ലിയാർ, എം ടി അബൂബക്കർ ദാരിമി, മുബശ്ശിർ ഫൈസി സംബന്ധിക്കും.9-ാം തിയ്യതി കാലത്ത് 10 മണി മുതൽ ഭക്ഷണ വിതരണം – ന്നാല് മണിക്ക് സമസ്ത പ്രസിഡൻ്റ് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ ഖതമുൽ ഖുർആൻ മജ്ലിസിന് നേതൃത്വം നൽകും.വൈകീട്ട് 7 മണിക്ക് നടക്കുന്ന സമാപന ദുആ മജ്ലിസിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ നേതൃത്വം നൽകും .മഹല്ല് ഭാരവാഹികളായ പ്രിസിഡൻ്റ് കെ വി സെക്കീർ ,കെ ഹസ്സൻ, കെ വി ഹംസു, എം പി ജമാൽ, കെ ടി ഹൈദറലി വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.