21 ലക്ഷം രൂപയുടെ സ്റ്റീൽ പൈപ്പുകൾ കടത്തി വിറ്റു; ലോറി ഡ്രൈവർ അറസ്റ്റിൽ
മലപ്പുറം: കമ്പനിയിൽനിന്ന് കൈമാറിയ 21 ലക്ഷം രൂപ വിലവരുന്ന സ്റ്റീൽ പൈപ്പുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാതെ കടത്തിക്കൊണ്ടുപോയി വിവിധയിടങ്ങളിൽ വിൽപ്പന നടത്തിയ ലോറി ഡ്രൈവർ അറസ്റ്റിൽ. മലപ്പുറം ചന്ദനക്കാവ് അനന്താവൂർ സ്വദേശി പാറപ്പുറത്ത് വീട്ടിൽ അബ്ദുൽ സമീർ (42) ആണ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായത്. ലോഎൻഫോഴ്സ്മെന്റ് ഗിയറുകൾ കണ്ടെത്തൽജൂലൈ നാലിനാണ് തെലങ്കാനയിലെ ഹരി ഓം പൈപ്പ്സ് ഇൻഡസ്ട്രിയൽ ലിമിറ്റഡ് കമ്പനിയിൽനിന്ന് മലപ്പുറം വലിയപറമ്പിലെ വി.ജി.സി. എന്ന സ്ഥാപനത്തിലേക്ക് സ്റ്റീൽ പൈപ്പുകൾ കയറ്റി അയച്ചത്. എന്നാൽ ചരക്ക് യഥാസ്ഥാനത്ത് എത്തിക്കാതെ പ്രതി വളാഞ്ചേരി ഭാഗത്തേക്ക് കടത്തിക്കൊണ്ടുപോയെന്നാണ് പൊലീസ് പറയുന്നത്.തുടർന്ന് പൈപ്പുകൾ വിവിധ സ്ഥലങ്ങളിലായി വിൽക്കുകയും ഇതിലൂടെ ലഭിച്ച പണം സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി.സാധനങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്താത്തതിനെ തുടർന്ന് കമ്പനിയുടെ സെയിൽസ് മാനേജർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ സമീറിനെ പാലക്കാട് ജില്ലയിലെ കുമരനെല്ലൂരിലുള്ള ഭാര്യവീട്ടിൽനിന്നാണ് പൊലീസ് പിടികൂടിയത്.വളാഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്ത്, സബ് ഇൻസ്പെക്ടർ ഫിറോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ലോഎൻഫോഴ്സ്മെന്റ് ഗിയറുകൾ കണ്ടെത്തൽ