BREAKING NEWScrimeLATEST NEWSMALAPPURAMPUBLIC INFORMATIONSocialUPDATES

മലപ്പുറം പോത്തുകല്ലിൽ 32 വയസുകാരി കൊല്ലപ്പെട്ട നിലയിൽ, മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം; കൂടെ താമസിച്ചിരുന്നയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

മലപ്പുറം: മലപ്പുറത്ത് 32 വയസുകാരിയായ യുവതി കൊല്ലപ്പെട്ട നിലയിൽ. പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിലാണ് സംഭവം. മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുണ്ട്. അപ്പൻകാപ്പ് നഗറിലെ നിഷ എന്ന 32 വയസുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നിഷയുടെ കൂടെ താമസിച്ചിരുന്ന സുരേഷ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. നാല് ദിവസം മുമ്പ് കൊലപ്പെടുത്തി എന്നാണ് പ്രഥമിക നിഗമനം. സുരേഷിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button