Valanchery

14 കാരിയോട് പ്രണയം നടിച്ച് അഞ്ചര പവന്റെ സ്വർണ്ണമാലയുമായി മുങ്ങിയ പ്രതി അറസ്റ്റിൽ

വ​ളാ​ഞ്ചേ​രി സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യി​ല്‍ നി​ന്ന് സ്വ​ര്‍ണ മാ​ല ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ 21 കാ​ര​നെ വ​ളാ​ഞ്ചേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ളാ​ഞ്ചേ​രി ച​മ്ര​വ​ട്ടം സ്വ​ദേ​ശി തൂ​മ്പി​ല്‍ മു​ഹ​മ്മ​ദ് അ​ജ്മ​ലി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​ണ​യം ന​ടി​ച്ച് അ​ഞ്ച​ര​പ​വ​ന്‍ സ്വ​ര്‍ണ മാ​ല​യാ​ണ് പ്ര​തി ത​ട്ടി​യെ​ടു​ത്ത​ത്. സ്‌​നാ​പ്ചാ​റ്റ് വ​ഴി​യാ​ണ് പ്ര​തി ജൂ​ലൈ നാ​ലി​ന് പെ​ണ്‍കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ട​ത്. പി​ന്നീ​ട് വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍കി​യ യു​വാ​വി​ന് പെ​ണ്‍കു​ട്ടി ന​ഗ്ന​ഫോ​ട്ടോ​യും അ​യ​ച്ചു കൊ​ടു​ത്തു. തു​ട​ര്‍ന്ന് പി​താ​വ് ജ്വ​ല്ല​റി വ്യാ​പാ​രി​യാ​ണെ​ന്നും മാ​ല​യു​ടെ ചി​ത്രം അ​യ​ച്ചു​ത​ന്നാ​ല്‍ പു​തി​യ മോ​ഡ​ലി​ലു​ള്ള മാ​ല പ​ണി​യി​ച്ചു ന​ല്‍കാ​മെ​ന്നും വാ​ഗ്ദാ​നം ചെ​യ്ത​പ്പോ​ള്‍ പെ​ണ്‍കു​ട്ടി സ്വ​ന്തം മാ​ല​യു​ടെ ചി​ത്രം അ​യ​ച്ചു കൊ​ടു​ത്തു. എ​ന്നാ​ല്‍ ഇ​ത് ചെ​റു​താ​ണെ​ന്നും വ​ലി​യ മാ​ല​യാ​ണെ​ങ്കി​ല്‍ അ​തി​ലും വ​ലി​യ മാ​ല വാ​ങ്ങി​ച്ചു​ന​ല്‍കാ​മെ​ന്നും വാ​ഗ്ദാ​നം ന​ല്‍കി. തു​ട​ര്‍ന്നാ​ണ് കു​ട്ടി ഉ​മ്മ​യു​ടെ മാ​ല കൈ​ക്ക​ലാ​ക്കി ചി​ത്രം അ​യ​ച്ചു കൊ​ടു​ത്ത​ത്. ഇ​തോ​ടെ മാ​ല നേ​രി​ല്‍ ക​ണ്ടാ​ല്‍ മാ​ത്ര​മേ മോ​ഡ​ല്‍ മ​ന​സ്സി​ലാ​കൂ എ​ന്ന് പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് പ്ര​തി​ക്ക് പെ​ൺ​കു​ട്ടി ലൊ​ക്കേ​ഷ​ന്‍ അ​യ​ച്ചു കൊ​ടു​ത്തു. വീ​ട്ടി​ലെ​ത്തി​യ അ​ജ്മ​ലി​ന് പെ​ണ്‍കു​ട്ടി ജ​ന​ലി​ലൂ​ടെ മാ​ല ന​ല്‍കി. അ​പ്പോ​ൾ ത​ന്നെ പ്ര​തി മാ​ല​യു​മാ​യി മു​ങ്ങു​ക​യും ചെ​യ്തു. മാ​ല​യു​മാ​യി ക​ട​ന്നു ക​ള​ഞ്ഞ പ്ര​തി പി​ന്നീ​ട് സ്‌​നാ​പ്ചാ​റ്റ് അ​ക്കൗ​ണ്ട് ഡി​ലീ​റ്റ് ചെ​യ്ത് ഒ​ളി​വി​ല്‍ പോ​യി.

വ​ഞ്ചി​ക്ക​പ്പെ​ട്ടെ​ന്ന് മ​ന​സ്സി​ലാ​യ പെ​ണ്‍കു​ട്ടി ര​ക്ഷി​താ​ക്ക​ളോ​ട് വി​വ​രം പ​റ​യു​ക​യും തു​ട​ർ​ന്ന് വ​ളാ​ഞ്ചേ​രി പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു. സി.​സി.​ടി.​വി കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അ​ജ്മ​ല്‍ ക​ഴി​ഞ്ഞ വ​ര്‍ഷ​വും സ​മാ​ന​മാ​യ കേ​സി​ല്‍ പി​ടി​യി​ലാ​യി​രു​ന്നു. അ​ന്ന് ഇ​ന്‍സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട ക​ല്‍പ​ക​ഞ്ചേ​രി സ്വ​ദേ​ശി​നി​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. ഈ ​കേ​സി​ല്‍ ജ​യി​ല്‍ശി​ക്ഷ അ​നു​ഭ​വി​ച്ച് ഇ​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പു​തി​യ ത​ട്ടി​പ്പ്. പ്ര​തി​ക്കെ​തി​രെ ക​ല്‍പ​ക​ഞ്ചേ​രി, തി​രൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും സ​മാ​ന​മാ​യ കേ​സു​ണ്ട്.

   

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button