സരിത നടത്തിയ ചായക്കുറിയിൽ ഒരു നറുക്ക് ചേർന്നവരാണ് അവർ എല്ലാവരും’; അന്വേഷണം വന്നാൽ കുടുങ്ങുമെന്ന് അവർക്കുറപ്പാണെന്ന് കെടി ജലീൽ
സരിത നായരുടെ വെളിപ്പെടുത്തലിൽ ഒരാളും ഒരു കേസും ഒരിടത്തും കൊടുത്തിട്ടില്ലെന്ന് കെടി ജലീൽ. കാരണം സരിത നടത്തിയ ചായക്കുറിയിൽ ഒരു നറുക്ക് ചേർന്നവരാണ് അവർ എല്ലാവരും. കേസ് കൊടുത്താൽ കുടുങ്ങുമെന്ന് ഉറപ്പുള്ളതിനാലാണ് അവർ അത് ചെയ്യാതിരുന്നതെന്നും കെടി ജലീൽ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
കെടി ജലീൽ പറഞ്ഞത്: സരിതയുടെ വെളിപ്പെടുത്തലിന്റെ വെളിച്ചത്തിൽ ഒരാളും ഒരു കേസും ഒരിടത്തും കൊടുത്തില്ല. കാരണം സരിത നടത്തിയ ചായക്കുറിയിൽ ഒരു നറുക്ക് ചേർന്നവരാണ് എല്ലാവരും. പരാതി കൊടുത്ത് അന്വേഷണം വന്നാൽ കുടുങ്ങുമെന്ന് അവർക്കുറപ്പാണ്. എന്നാൽ സ്വപ്ന നടത്തിയ ജൽപ്പനങ്ങൾക്കെതിരെ ഞാൻ പോലീസിൽ പരാതി നൽകി. പോലീസ് എഫ്.ഐ.ആർ ഇട്ട് അന്വേഷണവും തുടങ്ങി. കാരണം ആരുടെ കുറിയിലും ഒരു നറുക്കും ഞങ്ങളാരും ചേർന്നിട്ടില്ല. ഏത് കേന്ദ്രസംസ്ഥാന ഏജൻസികൾ അന്വേഷിച്ചാലും ഒരു ചുക്കും കണ്ടെത്താൻ കഴിയില്ല എന്ന് 101% എനിക്കുറപ്പാണ്. അവനവനെ വിശ്വാസമുള്ളവർക്ക് ആരെപ്പേടിക്കാൻ?