Palakkad

‘സൗഹൃദം നിരസിച്ചു’; പാലക്കാട് ‘ബെസ്റ്റി’യുടെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ് യുവാക്കള്‍

പാലക്കാട് കുത്തന്നൂരില്‍ സൗഹൃദം നിരസിച്ച പെണ്‍കുട്ടിയുടെ വീടിനു നേരെ പെട്രോള്‍ ബോംബെറ്. രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍.പുതുശ്ശേരി സ്വദേശി രാഹുല്‍, തോലന്നൂർ സ്വദേശി രാഹുല്‍ എന്നിവരാണ് പിടിയിലായത്. ആക്രമണത്തില്‍ ബെഡ്റൂമിന്റെ ജനല്‍ ചില്ലകള്‍ തകർന്നിരുന്നു. 17 വയസുള്ള പെണ്‍കുട്ടിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.

പെണ്‍കുട്ടിയ്ക്ക് നേരത്തെ ഇവരുമായി സൗഹൃദം ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ആണ്‍കുട്ടിയുടെ ചില പ്രശ്‌നങ്ങള്‍ കാരണം സൗഹൃദം നിരസിക്കുകയായിരുന്നു. പിന്നാലെ ബൈക്കിലെത്തിയാണ് വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞത്. ആദ്യം ജനല്‍ ചില്ലുകള്‍ എറിഞ്ഞു പൊളിച്ചു. പിന്നാലെ പെട്രോള്‍ ബോംബ് കത്തിച്ച്‌ വെച്ചു. മഴ ഉണ്ടായിരുന്നതിനാല്‍ തീ പൂർണമായി കത്തിയില്ല. ഉടൻ തന്നെ ബൈക്കില്‍ ഇവർ രക്ഷപ്പെടുകയായിരുന്നു. പിടിയിലായ ഒരാള്‍ കഞ്ചാവ് കേസിലടക്കം പ്രതിയാണ്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button