KUTTIPPURAM

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കുറ്റിപ്പുറം : എംപയർ കോളേജ്ഓഫ്സയൻസ്ന്റെ നേതൃത്വത്തിൽ മലബാർ ഐ ഹോസ്പിറ്റലും, മലബാർ ഡെന്റൽ കോളേജും, ഹീൽ ഫോർട്ട്‌ ഹോസ്പിറ്റലും കൂടി സഹകരിച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നേത്ര വിഭാഗം, ദന്ത വിഭാഗം, ന്യൂട്രിഷൻ വിഭാഗം, ലബോറട്ടറി വിഭാഗം, ജനറൽ മെഡിസിൻ എന്നിവയുടെ സേവനങ്ങൾ ലഭ്യമായി. എംപയർ കോളേജിൽ വച്ചു നടന്ന ക്യാമ്പ് വളാഞ്ചേരി മുനിസിപ്പൽ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ ഉത്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ എൻ കെ മുഹമ്മദലി അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് രജിസ്ട്രാർ ടി വി ശ്രീകുമാർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ പെയിൻ ആൻഡ് പാലിയേറ്റീവ് സംസ്ഥാന ജനറൽ സെക്രട്ടറിയും വളാഞ്ചേരിയിലെ പ്രമുഖ സാമൂഹിക പ്രവർത്തകനുമായ വി പി എം സാലിഹ്, കോളേജ് ഡയറക്ടർ ഷാക്കിർ പെരിങ്ങോടൻ, അക്കാഡമിക് ഡയറക്റ്റർ സുഹാന പി, ജനറൽ മാനേജർ കാശ്മീറ റഹ്മാൻ, വൈസ് പ്രിൻസിപ്പൽ രഞ്ജുഷ രാധാകൃഷ്ണൻ, ഹെൽത്ത്‌ സയൻസ് ഡയറക്ടർ വിശാഖ് ഉണ്ണി തുടങിയവർ സംസാരിച്ചു.ക്യാമ്പിൽ നൂറിലധികംപേർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button