CHANGARAMKULAM

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വനിതകൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു

ചങ്ങരംകുളം | നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്കായി തയ്യൽ മെഷീൻ വിതരണം ചെയ്തു. കല്ലൂർമ്മ പി കെ എം ജി എൽ പി സ്കൂളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻറ് മിസിരിയ സൈഫുദ്ദീൻ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഒ.പി. പ്രവീൺ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാഖി രമേഷ്, ഇമ്പ്ലിമെന്റ് ഓഫിസർ, ഐസിഡിഎസ് സൂപ്പർവൈസർ റമദാ ബീവി എന്നിവർ വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജബ്ബാർ കുറ്റിയിൽ, ഫയാസ്, കൗസല്യ രവി, റഷീന റസാക്ക്, ചാന്ദിനി, ഉഷാ സുരേഷ്, സബിതാ വിനയകുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ആദ്യഘട്ടത്തിൽ 25 എണ്ണം തയ്യൽ മെഷീനുകളാണ് വിതരണം ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button