നിയമ ലംഘനങ്ങളും അശ്രദ്ധയുമാണ് റോഡപകട കാരണങ്ങൾ: റാഫ്
എടപ്പാൾ : റോഡപകടങ്ങൾക്ക് പ്രധാനമായ കാരണം നിയമലംഘനങ്ങളും അശ്രദ്ധയുമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.രാമകൃഷ്ണൻ പറഞ്ഞു. അപകടരംഗങ്ങളിൽ ആവശ്യമായ ഉപകരണ സാമഗ്രികളും സേവന വോളണ്ടിമാരടക്കമുള്ള സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം പൊന്നാനി മേഖലാ കൺവെൻഷൻ എടപ്പാൾ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം. റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു മുഖ്യ പ്രഭാഷണം നടത്തി. മേഖലാ പ്രസിഡണ്ട് ബാലൻ പുളിക്കൽ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ഏകെ ജയൻ,എം എം സുബൈദ, ഇടവേളറാഫി, ശബ്ന തുളുവത്ത്,പി.രവീന്ദ്രൻ, സാബിറ ചേളാരി,റഹീഷ് വട്ടംകുളം,കെ. ലക്ഷ്മി, ഏവി ഉബൈദ്, എം എസ് സുബിദ, എൻവി അഷറഫ്, പി കെ അഷ്ക്കർ തുടങ്ങിയവർ പ്രസംഗിച്ചു. ദാസൻ കുറ്റിപ്പാല സ്വാഗതവും എം മാലതി നന്ദിയും പറഞ്ഞു.
ചിത്രം. റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം പൊന്നാനി മേഖല കൺവൻഷനും റോഡു സുരക്ഷ സമ്മേളനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ എടപ്പാളിൽ ഉദ്ഘാടനം ചെയ്യുന്നു.