PUBLIC INFORMATION

സ്വര്‍ണവിലയില്‍ വൻ കുതിപ്പ്; ഇന്നത്തെ പവൻ നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ കുതിപ്പ്. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 66,880 രൂപയാണ് ഇന്നത്തെ വിപണി വില.ഒരു ഗ്രാം സ്വർണത്തിന്റെ വില 8,360 രൂപയാണ്. ഇന്നലെ 840 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്.

ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് അമേരിക്ക 25 ശതമാനം തീരുവ ഏർപ്പെടുത്തിയെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വർണത്തിന് പ്രിയം വർദ്ധിപ്പിച്ചത്. തീരുവ വർദ്ധിക്കുന്നതോടെ നാണയപ്പെരുപ്പം കൂടുമെന്ന ആശങ്ക ശക്തമായി. ഇതോടൊപ്പം ഡോളറിന്റെ സ്ഥിരത സംബന്ധിച്ച ആശങ്കകളും സ്വർണത്തിന് കരുത്ത് പകർന്നു. ആഗോള വ്യാപരമേഖലയിലെ അനിശ്ചിതത്വങ്ങള്‍ ശക്തമായാല്‍ സ്വർണ വില ഔണ്‍സിന് 3,200 ഡോളർ വരെ ഉയരുമെന്നാണ് വിലയിരുത്തുന്നത്.

വെള്ളി വില

വെള്ളിയുടെ വിലയും പുതിയ റെക്കാഡ് ഉയരത്തിലെത്തി. സ്വർണ വിലയിലെ കുതിപ്പാണ് വെള്ളി ഉപഭോഗവും ഉയർത്തുന്നത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 114.10 രൂപയാണ്. ഇന്നലെ 112 രൂപയായിരുന്നു. ഒരു കിലോ വെള്ളിയുടെ ഇന്നത്തെ വില 1,14,100 രൂപയാണ്.

ഒരു പവൻ സ്വർണാഭരണങ്ങള്‍ വാങ്ങുമ്ബോള്‍ ചരക്ക് സേവന നികുതിയും(ജി.എസ്.ടി) സെസും ഹോള്‍മാർക്കിംഗ് നിരക്കും പണിക്കൂലിയുമടക്കം 72,500 രൂപയിലധികമാകും. നിലവില്‍ സ്വർണത്തിന് മൂന്ന് ശതമാനം ജി.എസ്.ടിയാണ് ഈടാക്കുന്നത്. പണിക്കൂലി ആഭരണങ്ങളുടെ സ്വഭാവത്തിന് അനുസരിച്ച്‌ മാറ്റം വരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button